LiveTV

Live

Kerala

തൂക്ക് കയറില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിക്കാന്‍ മാപ്പ് തേടി മാലതി

Summary
കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും മകള്‍ക്കും വേണ്ടി മുപ്പത് ലക്ഷം രൂപയാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത മാലതിക്ക് മുപ്പത് ലക്ഷം രൂപ കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്.

തൂക്കുകയറില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിക്കാന്‍ മാപ്പിനു വേണ്ടി യാചിക്കുകയാണ് മാലതി എന്ന തമിഴ് യുവതി. പെരിന്തല്‍മണ്ണ സ്വദേശി കൊല്ലപ്പെട്ട കേസിലാണ് കുവൈത്തിലെ കോടതി തഞ്ചാവൂര് സ്വദേശി അര്‍ജുന് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ മാതാവും ഭാര്യയും മാപ്പു നല്‍കിയാല്‍ മാലതിയുടെ ഭര്‍ത്താവിന് കൊലമരത്തില്‍ നിന്നും രക്ഷപ്പെടാം.

അര്‍ജുനൊപ്പം താമസിച്ചിരുന്ന പെരിന്തല്‍മണ്ണ സ്വദേശി കുത്തേറ്റ് മരിച്ചത് നാല് വര്‍ഷം മുന്‍പാണ്. ഈ കേസില്‍ അറസ്റ്റിലായ അര്‍ജുനെ കോടതി വിചാരണ ചെയ്ത് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ ഉമ്മയും ഭാര്യയും മാപ്പ് നല്‍കിയാല്‍ അര്‍ജുന് രക്ഷപ്പെടാം.

ആ മാപ്പിന് വേണ്ടിയാണ് മാലതി പെരിന്തല്‍മണ്ണയിലെത്തിയത്. കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും മകള്‍ക്കും വേണ്ടി മുപ്പത് ലക്ഷം രൂപയാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത മാലതിക്ക് മുപ്പത് ലക്ഷം രൂപ കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്.

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയുള്ള കത്ത് പത്ത് ദിവസത്തിനകം കുവൈത്ത് കോടതിയിലെത്തണം. അല്ലാത്ത പക്ഷം പരിശ്രമങ്ങളെല്ലാം പാഴാകും. മലയാളികളുടെ കനിവില്‍ മാത്രമാണ് മാലതിയുടെ പ്രതീക്ഷ.