LiveTV

Live

Kerala

ഓയില്‍പാം ഇന്ത്യ ലിമിറ്റഡിലെ ആസിഡ്‌ ആക്രമണം; സീനിയര്‍ ഉദ്യോഗസ്ഥരുടെ ക്വട്ടേഷനെന്ന് പരിക്കേറ്റ സൂപ്രണ്ട്‌

ഓയില്‍പാം ഇന്ത്യ ലിമിറ്റഡിലെ ആസിഡ്‌ ആക്രമണം; സീനിയര്‍ ഉദ്യോഗസ്ഥരുടെ ക്വട്ടേഷനെന്ന് പരിക്കേറ്റ സൂപ്രണ്ട്‌
Summary
സര്‍ക്കാര്‍ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കുന്നവര്‍ ആക്രമിക്കപ്പെടുന്നത്‌ തുടര്‍ക്കഥയാകുന്നു.

സര്‍ക്കാര്‍ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കുന്നവര്‍ ആക്രമിക്കപ്പെടുന്നത്‌ തുടര്‍ക്കഥയാകുന്നു. തന്നെ ആക്രമിച്ചതിന്‌ പിന്നില്‍ സീനിയര്‍ ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി ആസിഡ്‌ ആക്രമണത്തിന്‌ ഇരയാക്കപ്പെട്ട സൂപ്രണ്ട്‌ ശശികുമാര്‍ രംഗത്തെത്തി. സീനിയര്‍ ഉദ്യോഗസ്ഥര്‍ പകവീട്ടുന്നതായി കമ്പനിയിലെ നിയമന അഴിമതിക്കെതിരെ പരാതി നല്‍കിയ ജീവനക്കാരി പ്രീതിയും ആരോപിച്ചു.

കൃഷി വകുപ്പിന്‌ കീഴിലുള്ള ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്റെ ഏരൂര്‍ എസ്റ്റേറ്റിലെ സൂപ്രണ്ട്‌ ശശികുമാറിന്‌ നേരെ ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ്‌ വനത്തിന്‌ ഉള്ളില്‍ വച്ച്‌ ആസിഡ്‌ ആക്രണമണം ഉണ്ടായത്‌. കേസില്‍ ഇതുവരെ ഒരാളെ പോലും പിടികൂടിയിട്ടില്ല.

പരിക്കേറ്റ ശശികമാര്‍ തിരുവന്തപുരത്ത്‌ ചികിത്സയിലാണ്‌. കമ്പനിയിലെ അഴിമതി ചോദ്യം ചെയ്‌തതിന്‍രെ പേരില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ തനിക്ക്‌ എതിരെ ക്വട്ടേഷന്‍ നല്‍കിയാതയാണെന്നാണ്‌ ശശികുമാര്‍ പറയുന്നത്‌. കമ്പനിയിലെ നിയമന അഴിമതിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ പ്രീതി എന്ന ജീവനക്കാരിയുടെ ക്വാര്‍ട്ടേഴ്‌സിന്‌ നേരെ ഇക്കഴിഞ്ഞ പത്താം തീയതിയാണ് ആക്രണണം ഉണ്ടായത്‌. മാസങ്ങളായിട്ടുള്ള പകവീട്ടലിന്റെ തുടര്‍ച്ചയാണിതെന്നാണ്‌ പ്രീതി പറയുന്നത്‌. യൂണിയന്‍ നേതാവിനെതിരെ പരാതി നല്‍കിയ പ്രീജ എന്ന വനിതാ ജീവനക്കാരിയുടെ വീടും കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടിരുന്നു.