LiveTV

Live

Kerala

സ്വാതന്ത്രൃ സമര ചരിത്രം ഉറങ്ങുന്ന പയ്യന്നൂരിനെ ഭരണാധികാരികള്‍ മറന്നു

സ്വാതന്ത്രൃ സമര ചരിത്രം ഉറങ്ങുന്ന പയ്യന്നൂരിനെ ഭരണാധികാരികള്‍ മറന്നു
Summary
രണ്ടാം ബര്‍ദോളി എന്ന് വിളിപ്പേരുളള പയ്യന്നൂരില്‍ഈ ഏഴ് പതിറ്റാണ്ടിനിടയില്‍ഒരു സ്മൃതി മണ്ഡപം പോലും നിര്‍മ്മിക്കാന്‍ഭരണാധികാരികള്‍മനസ് കാണിച്ചില്ല

ഇന്ത്യ ഇന്ന് എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്‍റെ ഉപ്പ് പാടമായ പയ്യന്നൂരിനെ അധികാരികള്‍മറന്നു. രണ്ടാം ബര്‍ദോളി എന്ന് വിളിപ്പേരുളള പയ്യന്നൂരില്‍ഈ ഏഴ് പതിറ്റാണ്ടിനിടയില്‍ഒരു സ്മൃതി മണ്ഡപം പോലും നിര്‍മ്മിക്കാന്‍ഭരണാധികാരികള്‍മനസ് കാണിച്ചില്ല. കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്‍റെ ഊട്ട് പുരയാണ് രണ്ടാം ബര്‍ദോളി എന്ന പയ്യന്നൂര്‍. പോരാട്ട വീര്യം സിരകളില്‍ പടര്‍ന്ന യുവത്വം ജീവന്‍പണയപ്പെടുത്തിയും അധിനിവേശ വിരുദ്ധ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന നാട്.

1930ല്‍ കെ.കേളപ്പന്‍റെ നേതൃത്വത്തില്‍ നിയമലംഘന സമരത്തിന് വേദിയായത് പയ്യന്നൂരായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരം,കെ.പി.സി.സി സമ്മേളനം, കര്‍ഷക പോരാട്ടങ്ങള്‍, വെളളാരങ്ങര സമരം തുടങ്ങി ഇന്ത്യന്‍സ്വാതന്ത്യ്ര സമര ചരിത്രത്തില്‍ തിളങ്ങുന്ന നിരവധി അധ്യായങ്ങളാണ് പയ്യന്നൂര്‍എഴുതി ചേര്‍ത്തത്. എന്നാല്‍ ഈ പോരാട്ട ഭൂമിയില്‍സ്വതന്ത്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷവും സ്വാതന്ത്രൃ സമരത്തിന്‍റെ സ്മരണ നില നിര്‍ത്തുന്ന ഒരു സ്മാരകം പോലും പണി കഴിപ്പിച്ചിട്ടില്ല.

2003ലാണ് ഉപ്പു കുറുക്കല്‍ സമരം നടന്ന ഉളിയത്ത് കടവില്‍സ്മൃതി മണ്ഡപത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്.14 വര്‍ഷങ്ങള്‍ക്ക് ശേഷവും പദ്ധതിയുടെ അവസ്ഥ ഇതാണ്. വിശാലമായ പാര്‍ക്ക്, ബോട്ട് ജട്ടി തുടങ്ങി പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പായില്ല. വിശാലമായ ഉപ്പ് പാടങ്ങളെല്ലാം മണ്ണിട്ട് നികത്തപ്പെട്ടു.1928ല്‍ നെഹ്റുവിന്‍റെ അധ്യക്ഷതയില്‍ നടന്ന നാലാം കെ.പി.സി.സി സമ്മേളനത്തിന് വേദിയായ പോലീസ് മൈതാനം വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. ഈ എഴുപതാം സ്വതന്ത്രൃ ദിനത്തിലും പയ്യന്നൂരില്‍ ബാക്കി നില്‍ക്കുന്നത് ഉജ്ജ്വമായ ആ പോരാട്ട സ്മരണകള്‍ മാത്രമാണ്.