LiveTV

Live

Kerala

കൈതപ്പൊയില്‍ വാഹനാപകടം: കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

കൈതപ്പൊയില്‍ വാഹനാപകടം: കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്
Summary
താമരശേരി കൈതപ്പൊയില്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോ‍ര്‍ വാഹന വകുപ്പ് കര്‍ശന നടപടിയിലേക്ക്..

താമരശേരി കൈതപ്പൊയില്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോ‍ര്‍ വാഹന വകുപ്പ് കര്‍ശന നടപടിയിലേക്ക്. വേഗപ്പൂട്ട് ഘടിപ്പിക്കാതെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്രധാന പാതകളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൈതപ്പൊയിലില്‍ ജീപ്പ് സ്വകാര്യ ബസിലിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. അപകടം വരുത്തിയ സ്വകാര്യ ബസില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസുകളിലെ പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി ബസ് സ്റ്റാന്റുകളില്‍ പരിശോധന നടത്താന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനു പുറമേ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേക പരിശോധനകളും നടത്തും. മിക്ക സ്വകാര്യ ബസുകളും വേഗപ്പൂട്ട് ഒഴിവാക്കിയാണ് ഓടുന്നതെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.‍ ഇത്തരം ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മറ്റു വാഹനങ്ങളുടെ പരിശോധനക്കായി പ്രത്യേക പട്രോളിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. .