LiveTV

Live

Kerala

മുരുകന്‍റെ കുടുംബത്തിനോടായി തമിഴില്‍ ഒരു ക്ഷമാപണം

മുരുകന്‍റെ കുടുംബത്തിനോടായി തമിഴില്‍ ഒരു ക്ഷമാപണം
Summary
സമയത്ത് കൃത്യമായ ചികിത്സ കിട്ടാതെ മുരുകന് മരണം സംഭവിച്ചത് പോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനായ നടപടികള്‍ സ്വീകരിക്കുമെന്നും മുരുകന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും പോസ്റ്റ് .....

സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് തമിഴില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ കാര്യാലയത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുരുകന്‍റെ കുടുംബത്തോട് സംസ്ഥാനത്തിനായി മുഖ്യമന്ത്രി മാപ്പ് ചോദിച്ചതായി വ്യക്തമാക്കിയിട്ടുള്ളത്.

സമയത്ത് കൃത്യമായ ചികിത്സ കിട്ടാതെ മുരുകന് മരണം സംഭവിച്ചത് പോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താനായ നടപടികള്‍ സ്വീകരിക്കുമെന്നും മുരുകന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും പോസ്റ്റ് പറയുന്നു. ആവശ്യമാണെങ്കില്‍ ഇക്കാര്യത്തില്‍ നിയമമോ നിമയഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.