LiveTV

Live

Kerala

അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ തലയില്‍ എസ്ഐയുടെ തൊപ്പി

അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ തലയില്‍ എസ്ഐയുടെ തൊപ്പി
Summary
കഴിഞ്ഞ ദിവസം കുമരകത്ത് ഉണ്ടായ ബിജെപി - ഡിവൈഎഫ്ഐ സംഘര്‍ഷത്തിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷനില്‍ ഇരുന്ന് എസ്ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്തു. ബിജെപി നേതാക്കളാണ് ഈ ചിത്രം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം കുമരകത്ത് ഉണ്ടായ ബിജെപി - ഡിവൈഎഫ്ഐ സംഘര്‍ഷത്തിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ തലയില്‍ എസ്ഐയുടെ തൊപ്പി

കഴിഞ്ഞ ദിവസം കോട്ടയം കുമരകത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അമ്പിളി എന്ന് പേരുള്ള മിഥുനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് എസ്ഐയുടെ തൊപ്പി വെച്ച് സ്റ്റേഷനിലിരുന്ന് ഇയാള്‍ എടുത്ത ചിത്രങ്ങള്‍ പുറത്ത് വന്നത്.

ഡി കമ്പനി എന്ന ഒരു വാട്സ് ‌ആപ്പ് ഗ്രൂപ്പിലാണ് ചിത്രങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തത്. ഇതാണ് പിണറായിയുടെ പൊലീസ് എന്ന കമന്റും ഇയാള്‍ ഇട്ടിട്ടുണ്ട്. തുടര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് ലഭിച്ച ചിത്രം ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ എസ്പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എസ്‍പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മിഥുനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും അറിയിച്ചു.