LiveTV

Live

Kerala

സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ലോട്ടറി ഏജന്‍സിക്ക് ജിഎസ്ടി രജിസ്ട്രേഷന് കേരളത്തില്‍ തടസങ്ങളില്ല

സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ലോട്ടറി ഏജന്‍സിക്ക് ജിഎസ്ടി രജിസ്ട്രേഷന് കേരളത്തില്‍ തടസങ്ങളില്ല
Summary
സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഉടമസ്ഥതിയിലുള്ള ടീസ്റ്റ ലോട്ടറി ഏജന്‍സി ജിഎസ്ടി റെജിസ്റ്ററേഷന് അനുമതി തേടിയപ്പോള്‍ കേരളം എതിര്‍ത്തില്ല. അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ എതിര്‍പ്പുണ്ടെങ്കില്‍..

സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഉടമസ്ഥതിയിലുള്ള ടീസ്റ്റ ലോട്ടറി ഏജന്‍സി ജിഎസ്ടി റെജിസ്റ്ററേഷന് അനുമതി തേടിയപ്പോള്‍ കേരളം എതിര്‍ത്തില്ല. അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ എതിര്‍പ്പുണ്ടെങ്കില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സോഫ്റ്റ് വെയര്‍ പൂര്‍ണ്ണ സജ്ജമാകാത്തതിനാല്‍ അപേക്ഷ സമര്‍പ്പിച്ചത് അറിയാതെ പോയെന്നാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നിലപാട്.

മിസോറാം ലോട്ടറി സംസ്ഥാനത്ത് വില്‍പന തുടങ്ങിയത് വിവാദമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നടപടികളിലേക്കും നീങ്ങി. എന്നാല്‍ ലോട്ടറി വില്‍ക്കാന്‍ ടീസ്റ്റ ഏജന്‍സിക്ക് അനുമതി ലഭിച്ചത് സംസ്ഥാന ജിഎസ്ടി വകുപ്പ് എതിര്‍ക്കാത്തതിനാലാണെന്നാണ് വ്യക്തമാവുന്നത്. നിയമ പ്രകാരം ഒരു വ്യാപാരി രജിസ്ട്രേഷനായി അപേക്ഷിച്ചാല്‍ മൂന്ന് ദിവസത്തിനകം സംസ്ഥാന ജിഎസ്ടി വകുപ്പിന് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം.അല്ലാത്തപക്ഷം ഇതിന് അനുമതി ലഭിക്കും. ഇതാണ് ടീസ്റ്റ മറയാക്കിയത്. സംസ്ഥാനത്തെ ജിഎസ്ടി വകുപ്പാകട്ടെ സോഫ്റ്റ് വെയര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചതും അറിഞ്ഞിരുന്നില്ല.

നിലവില്‍ കമ്മീഷ്ണറേറ്റിലെ ഒരു ഉദ്യോഗസ്ഥനു മാത്രമാണ് സംസഥാനത്തെ മുഴുവന്‍ അപേക്ഷയും പരിശോധിക്കാന്‍ കഴിയുക. സോഫ്റ്റ് വെയര്‍ പൂര്‍ണതോതിലായാല്‍ മാത്രമേ ഓരോ ഓഫീസിലും അപേക്ഷ പരിശോധിക്കാനാകൂ. ഇതും ടീസ്റ്റയുടെ നീക്കം യഥാസമയം കണ്ടെത്തുന്നതിന് തടസ്സമായി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ ഏതൊരു വ്യാപാരിക്കും ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കാവുന്ന അവസ്ഥയാണ് ഉള്ളത്.