LiveTV

Live

Kerala

യുവാക്കള്‍ക്ക് സൌജന്യ തൊഴില്‍ പരിശീലനം; സ്ഥാപനങ്ങളുമായി കുടുംബശ്രീ ധാരണാപത്രം കൈമാറി

യുവാക്കള്‍ക്ക് സൌജന്യ തൊഴില്‍ പരിശീലനം; സ്ഥാപനങ്ങളുമായി കുടുംബശ്രീ ധാരണാപത്രം കൈമാറി
Summary
ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൌശല്യ യോജനയുടെ കീഴില്‍ വരുന്ന സൌജന്യ‌ തൊഴില്‍ പരിശീലന പദ്ധതി കേരളത്തില്‍ കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്

നിര്‍ധനരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങളുമായി കുടുംബശ്രീ ധാരണാപത്രം ഒപ്പിട്ടു. മൂന്നുവര്‍ഷം കൊണ്ട് അരലക്ഷം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൌശല്യ യോജനയുടെ കീഴില്‍ വരുന്ന സൌജന്യ‌ തൊഴില്‍ പരിശീലന പദ്ധതി കേരളത്തില്‍ കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. മൂന്നു മുതല്‍ 9 മാസം വരെയാണ് പരിശീലനം. പരിശീലനം നേടുന്ന 51000 പേരില്‍ 70 ശതമാനം പേര്‍ക്കെങ്കിലും ജോലി ഉറപ്പാക്കാനുള്ള ചുമതല പരിശീലന സ്ഥാപനങ്ങള്‍ക്കാണ്. തെരഞ്ഞെടുത്ത 22 പരിശീലന സ്ഥാപനങ്ങളുമായി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ധാരണാപത്രം കൈമാറി. പരിശീലന പദ്ധതി കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുമെന്നും കര്‍ശനമായ ഓഡിറ്റിങ് ഉണ്ടാകുമെന്നും തദ്ദേശ ഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കേരളത്തിന് പുറത്തുള്ള ഏജന്‍സികളും കുടുംബശ്രീയുമായി സഹകരിക്കും. നൂറുകോടിയുടേതാണ് പദ്ധതി.