LiveTV

Live

Kerala

നടിയെ അക്രമിച്ച കേസ്: സിദ്ദിഖിനെ ചോദ്യംചെയ്തു

നടിയെ അക്രമിച്ച കേസ്: സിദ്ദിഖിനെ ചോദ്യംചെയ്തു
Summary
എറണാകുളം എആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്തത്

നടിയെ അക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം എആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്തത്. അമ്മയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസ് ചോദിച്ചതെന്നാണ് വിവരം.

സ്റ്റേജ് ഷോയ്ക്കിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും സിദ്ദിഖിനോട് ആരാഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

ദിലീപിനെയും നാദിർഷയേയും 13 മണിക്കൂറോളം ചോദ്യം ചെയ്ത രാത്രിയിൽ സിദ്ദിഖ് പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. ചോദ്യം ചെയ്യൽ അവസാനിക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തിന്‍റെ കാര്യത്തിലുള്ള ആശങ്ക കൊണ്ടാണ് താന്‍ വന്നതെന്നാണ് സിദ്ദിഖ് പറഞ്ഞത്.