LiveTV

Live

Kerala

സുധ സിംഗ് എങ്ങിനെ പട്ടികയില്‍ ഉള്‍പ്പെട്ടു? അത്‍ലറ്റിക്‍ ഫെഡറേഷനോട് ഹൈക്കോടതി

സുധ സിംഗ് എങ്ങിനെ പട്ടികയില്‍ ഉള്‍പ്പെട്ടു? അത്‍ലറ്റിക്‍ ഫെഡറേഷനോട് ഹൈക്കോടതി
Summary
സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ സിം​ഗ് ജൂ​ലൈ 24നു ​ശേ​ഷം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ സം​ബ​ന്ധി​ച്ചും കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ലോ​ക അത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ​തി​രേ പി.​യു.​ചി​ത്ര ന​ൽ​കി​യ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​യി​ൽ അത്‍‍ലറ്റിക് ഫെഡറേഷനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും.

സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ സിം​ഗ് ജൂ​ലൈ 24നു ​ശേ​ഷം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ സം​ബ​ന്ധി​ച്ചും കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ 24നു ​മു​ന്പ് പ​ട്ടി​ക ലോ​ക ഫെ​ഡ​റേ​ഷ​നു സ​മ​ർ​പ്പി​ച്ചു എ​ന്ന​താ​ണ് ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​നു കാ​ര​ണ​മാ​യി ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് സു​ധ സിം​ഗ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഇ​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.