LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

നടിയെ ആക്രമിച്ച കേസ്: അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
Summary
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് എത്തിയ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബിൽ സഹോദരനൊപ്പം ആണ് അപ്പുണ്ണി എത്തിയത്. സംവിധായകൻ ശ്രീകുമാർ മേനോനേയും വിളിച്ചു വരുത്തി മൊഴിയെടുത്തു.

ആറ് മണിക്കൂറാണ് അപ്പുണ്ണിയെ അന്വേഷണ ഉദ്യോഗസ്ഥൻമാരായ ബൈജു കെ പൗലോസും ക്രൈംബ്രാഞ്ച് എസ് പി സുദർശനു o ചോദ്യം ചെയ്തത്. രണ്ടാഴ്ചത്തെ ഒളിവ് ജീവിതത്തിന് ശേഷം ഹൈക്കോടതിയുടെ അന്ത്യശാസനക്ക് ശേഷമാണ് അപ്പുണ്ണി ഹാജരാകാൻ തയ്യാറായത്. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. പൾസർ സുനി ജയിൽ നിന്ന് കത്തെഴുതി യത് സംബന്ധിച്ചും അപ്പുണ്ണിയുമായി ഫോൺ വിളിച്ചതിന്റേയും വിശദാംശങ്ങൾ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചു. പൾസർ സുനിക്ക് വേണ്ടി കത്തെഴുതാൻ സഹായിച്ച വിപിൻ ലാലിനേയും പൊലീസ് ചോദ്യം ചെയ്തു. അപ്പുണ്ണി തനിക്ക് പങ്കില്ലെന്ന് നിരസിച്ചതിനാലാണ് വിപിൻ ലാലിനെ ചോദ്യം ചെയ്യാനെത്തിച്ചത് .ഇരുവരുടേയും മൊഴികളുടെ വിശദാംശങ്ങൾ പരിശോധിച്ചു ശേഷമാകും മറ്റ് നടപടികൾ. .

ഏലൂരിൽ വെച്ച് പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണുവാണ് കത്ത് അപ്പുണ്ണിക്ക് കൈമാറിയത്. ഗോവയിലാണ് അപ്പുണ്ണി ഒളിവിലിൽ കഴിഞ്ഞിരുന്നെന്നാണ് വിവരം .അതേ സമയം സംവിധായകൻ ശ്രീകുമാർ മേനോനേയും വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജു വാര്യരുടേയും ബന്ധം തകരാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ശ്രീകുമാറിൽ നിന്നും പൊലീസ് ആരാഞ്ഞത്.