LiveTV

Live

Kerala

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി
Summary
കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഭേദമന്യേ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

തിരുവനന്തപുരത്തെ സിപിഎം ബിജെപി അക്രമസംഭവങ്ങളില്‍ അസാധാരണ നടപടിയുമായി ഗവര്‍ണര്‍. മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടി. അക്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍ പിന്നീട് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാവ് കൊലചെയ്യപ്പെടുകയും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഗവര്‍ണ്ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപിയേയും വിളിച്ച് വരുത്തി വിശദീകരണം തേടിയത്. രാവിലെ 11.30നാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറെ കണ്ടത്. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഗവര്‍ണ്ണറെ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് മേധാവി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറെടുക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിക്ക് പിന്നാലെ ഡിജിപി ലോക്‌നാഥ് ബഹ്‌റയില്‍ നിന്നും ഗവര്‍ണ്ണര്‍ വിശദീകരണം തേടി. അക്രമസംഭവങ്ങളില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ ഡിജിപി ഗവര്‍ണറെ ധരിപ്പിച്ചു. മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തിയ കാര്യം ഗവര്‍ണര്‍ തന്നെ ട്വീറ്ററിലൂടെ അറിയിക്കുകയായിരുന്നു. അതേ സമയം ഗവര്‍ണറുടെ നടപടി അസാധാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണഗതിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണ്ണര്‍ വിശദീകരണം തേടുക മാത്രമാണ് ചെയ്യാറ്. ഈ പതിവ് തെറ്റിച്ചാണ് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത്.

Chief minister @CMOKerala said he'd have meeting with @KummanamRajasekharan and State RSS chief and make public appeal to maintain peace pic.twitter.com/ksvFu4siji

— Kerala Governor (@KeralaGovernor) July 30, 2017

State Police Chief Sh.Loknath Behra briefed me at Kerala Raj Bhavan about law and order in Kerala pic.twitter.com/gQxmyCP6aI

— Kerala Governor (@KeralaGovernor) July 30, 2017