LiveTV

Live

Kerala

ഹര്‍ത്താലില്‍ വലഞ്ഞ് ജനം; പലയിടത്തും അക്രമം

ഹര്‍ത്താലില്‍ വലഞ്ഞ് ജനം; പലയിടത്തും അക്രമം
Summary
ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം. കെഎസ്ആര്‍ടിസി സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടി വന്നു. പലയിടത്തും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി.

രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പലരും അറിഞ്ഞിരുന്നില്ല. റയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തിയവര്‍ വാഹനമില്ലാതെ വലഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യവാഹനങ്ങള്‍ ഓടിയെങ്കിലും ഗ്രാമപ്രദേശത്ത് പലയിടത്തും ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞു.

കൊച്ചിയില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കോട്ടയം തിരുനക്കരയില്‍ വാഹനങ്ങള്‍ തടയുന്നത് പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. എസിവി, ന്യൂസ് 18 ചാനലുകളിലെ കാമറാന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. പാലക്കാട് വാണിയംകുളത്ത് ഹർത്താൽ അനുകൂലികൾ ആംബുലൻസിനു നേരെ കല്ലെറിഞ്ഞു. ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.