LiveTV

Live

Kerala

വര്‍ഗീയതയെ ഉന്മൂലനം ചെയ്യാന്‍ പ്രചാരണവുമായി എസ്‍കെഎസ്എസ്എഫ്

വര്‍ഗീയതയെ ഉന്മൂലനം ചെയ്യാന്‍ പ്രചാരണവുമായി എസ്‍കെഎസ്എസ്എഫ്
Summary
ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യന്‍ മതസമുദായങ്ങളിലെ പ്രമുഖരെ അണിനിരത്തി അടുത്ത മാസം ആദ്യം തന്നെ പ്രചാരണം തുടങ്ങും.

സമൂഹത്തിലെ വര്‍ഗീയതയെ ഉന്മൂലനം ചെയ്ത് സാഹോദര്യത്തിന്റെ വിത്തുകള്‍ പാകാന്‍ പ്രചാരണത്തിന് ഒരുങ്ങി എസ്‍കെഎസ്എസ്എഫ്. ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യന്‍ മതസമുദായങ്ങളിലെ പ്രമുഖരെ അണിനിരത്തി അടുത്ത മാസം ആദ്യം തന്നെ പ്രചാരണം തുടങ്ങും.

വര്‍ഗീയതയെ ഉന്മൂലനം ചെയ്യാന്‍ പ്രചാരണവുമായി എസ്‍കെഎസ്എസ്എഫ്

വർഗീയത തുടച്ചു നീക്കുന്നതിനായി എല്ലാ വിഭാഗം മത സമുദായങ്ങളുമായി സഹകരിച്ചു പ്രചാരണങ്ങൾ നടത്തുക എന്നതാണ് അജണ്ട. മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുക. അതിന് വസ്തു നിഷ്ഠമായി മറുപടി നൽകുന്ന വീഡിയോ ക്ലിപ്സ് തയ്യാറാക്കുക എന്നതും കാമ്പയിന്‍ ലക്ഷ്യമാണ്. സമൂഹത്തിലെ വിവിധ തലങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ, പരസ്പര അഭിപ്രായ പ്രകടനത്തിനു കൂടി അവസരം നൽകുന്ന വിധത്തിലുള്ള ഒരു ചടങ്ങിലാകും കാമ്പയിൻ തുടക്കം കുറിക്കുക. സംസ്ഥാനത്തിന്റെ മൂന്ന് കേന്ദ്രങ്ങളിലായി പ്രഭാഷക ശില്പശാല നടത്തും. ആഗസ്ത് 15ന് 4 മണിക്ക് മേഖലാ കേന്ദ്രങ്ങളിൽ ഫ്രീഡം സ്ക്വയർ നടത്തും. ജില്ലാ തലങ്ങളിൽ കാമ്പയിൻ വിളംബര സംഗമങ്ങൾ സംഘടിപ്പിക്കും. ചരിത്രത്തിലെ സൗഹൃദ മാതൃകകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കാമ്പയിന്റെ ഭാഗമാകും. പൊതു ജനങ്ങൾക്കിടയിൽ സൗഹൃദാനുഭവങ്ങളുടെ രചനാ മത്സരം നടത്തും. ശാഖാതലങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളേയും ഉൾപ്പെടുത്തി 'നാട്ടുമുറ്റം' രൂപീകരിക്കും. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിച്ചും സാമൂഹ്യ മാധ്യമങ്ങളിലെ സ്ഥിരം എഴുത്തുകാരുടെ സംഗമം നടത്തിയും കാമ്പയിന്‍ കൊഴുപ്പിക്കാനാണ് എസ്‍കെഎസ്എസ്എഫിന്റെ തീരുമാനം.