LiveTV

Live

Kerala

'മഹിജയോട് പൊലീസ് പെരുമാറിയത് സഹോദരിയോടെന്ന പോലെ'

'മഹിജയോട് പൊലീസ് പെരുമാറിയത് സഹോദരിയോടെന്ന പോലെ'
Summary
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോട് ഡിജിപി ഓഫീസിന് മുന്നില്‍ പൊലീസ് പെരുമാറിയത് സ്വന്തം സഹോദരിയോട് എന്ന നിലയ്ക്കാണെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോട് ഡിജിപി ഓഫീസിന് മുന്നില്‍ പൊലീസ് പെരുമാറിയത് സ്വന്തം സഹോദരിയോട് എന്ന നിലയ്ക്കാണെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഇതിനെ തെറ്റായി ചിത്രീകരിച്ച് പൊലീസിനെയാകെ ആക്ഷേപിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായതായും സംസ്ഥാന സമ്മേളനം അംഗീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സമാനമായ രീതിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലും പൊലീസിനു നേരെ പ്രചരണം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

'മഹിജയോട് പൊലീസ് പെരുമാറിയത് സഹോദരിയോടെന്ന പോലെ'

മകന്‍ കൊല്ലപ്പെട്ട വേദനയില്‍ പൊലീസ് മേധാവിയെ കാണാനായി തിരുവനന്തപുരത്ത് എത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജയെ പൊലീസുകാര്‍ ചവിട്ടി വീഴ്ത്തിയെന്ന് ആരോപിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്ന സ്ഥലത്ത് സ്വന്തം സഹോദരിയോട് എന്ന രീതിയിലാണ് മഹിജയോട് പൊലീസ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ഇതിനേയും തെറ്റായി ചിത്രീകരിച്ച് പൊലീസിനെയാകെ ആക്ഷേപിക്കുന്ന സാഹര്യം ഉണ്ടായതായാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ അംഗീകരിച്ച സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇങ്ങനെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പൊലീസിന് എതിരെ ഇനിയും ഉയരാമെന്നും അതിനാല്‍ സംഘടാനംഗങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തിരച്ചിലിനടയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെ പൊലീസ് അതിക്രമമായി ചിത്രീകരിച്ചതായും റിപ്പോര്‍ട്ട് വിമര്‍ശം ഉന്നയിക്കുന്നു. രാത്രികാലങ്ങളില്‍ പൊലീസിന് നേരെ പലപ്പോഴും വെടിവെപ്പും ആക്രമണവും നടത്തി രക്ഷപ്പെടുന്ന മാവോയിസ്റ്റ് രീതികളെ കുറിച്ച് ഒന്നും അറിയാത്ത കേരളീയ ജനതയ്ക്ക് മുമ്പാകെ പൊലീസ് നിരപരാധികളെ വെടിവെച്ചു കൊന്നതായി ചിത്രീകരിച്ചതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അമിത ജോലി ഭാരവും അംഗ സംഖ്യയുടെ കുറവ് മൂലവും ജനമൈത്രി പൊലീസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമുണ്ടാവുന്നു. ജനമൈത്രി പദ്ധതിയുടെ പ്രവര്‍ത്തന രീതിയില്‍ കാലാനുസൃതമായ മാറ്റം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്.