LiveTV

Live

Kerala

റൈഫിള്‍ അസോസിയേഷനില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസ് സിബിഐ അട്ടിമറിക്കുന്നു

റൈഫിള്‍ അസോസിയേഷനില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസ്  സിബിഐ അട്ടിമറിക്കുന്നു
Summary
അസോസിയേഷന്‍ ഭാരവാഹിയെ ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങിയ ശേഷം കേസ് അവസാനിപ്പിക്കാനാണ് സിബിഐ ശ്രമിച്ചത്.

റൈഫിള്‍ അസോസിയേഷനില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസിലെ അന്വേഷണം സിബിഐ അട്ടിമറിക്കുന്നു. അസോസിയേഷന്‍ ഭാരവാഹിയെ ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങിയ ശേഷം കേസ് അവസാനിപ്പിക്കാനാണ് സിബിഐ ശ്രമിച്ചത്. സിബിഐ അന്വേഷണ സംഘത്തിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പരാതിയില്ലെന്ന് എഴുതി നല്‍കിയതായി സമ്മതിക്കുന്ന കോട്ടയം റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ ഫോണ്‍സംഭാഷണം മീഡിയവണിന് ലഭിച്ചു.

ഒന്നരലക്ഷത്തോളം വെടിയുണ്ടകള്‍ കാണാതായതായി 2016ല്‍ കോട്ടയം റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി മോഹന്‍ ജേക്കബ് നല്‍കിയ പരാതിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. തുടര്‍ അന്വേഷണത്തില്‍ പാലക്കാട്ടും വെടിയുണ്ടകള്‍ നഷ്ടമായതായി കണ്ടെത്തി. 4 കേസും സിബിഐ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കോട്ടയത്തെ കേസില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ കുറ്റക്കാരനല്ലെന്ന് എഴുതി നല്‍കാന്‍ മോഹന്‍ ജേക്കബിനോട് സിബിഐ ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. സിബിഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മോഹന്‍ജേക്കബ് സമ്മതിക്കുന്ന ഫോണ്‍സംഭാഷണം മീഡിയവണിന് ലഭിച്ചു.

സംഭവം എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കൊല്ലം റൈഫിള്‍ അസോസിയേഷന്‍. മലയാളിയായ ദേശീയ ഷൂട്ടിങ് കോച്ച് അടക്കം ആരോപണ വിധേയനായ കേസിലാണ് സിബിഐയുടെ ഈ സംശയാസ്പദമായ ഇടപെടല്‍.
പ്രതികള്‍ എത്രമാത്രം സ്വാധീനമുള്ളവരാണെന്ന് ഈ അട്ടിമറി വ്യക്തമാക്കുന്നു.