LiveTV

Live

Kerala

മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആക്രമണമെന്ന് കോടിയേരി

മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആക്രമണമെന്ന്  കോടിയേരി
Summary
മെഡിക്കല്‍ കോളജ് കുംഭകോണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്ത ആക്രമണമാണ് നടക്കുന്നതെന്ന്..

മെഡിക്കല്‍ കോളജ് കുംഭകോണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി - ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത ആക്രമണമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

തലസ്ഥാന ജില്ലയിൽ ഉണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിന് ഉത്തരവാദികൾ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ മാത്രമാണ്. അക്രമങ്ങളഴിച്ചുവിട്ട് സിപിഎമ്മിന്റെ, അഴിമതിക്കെതിരായ പോരാട്ടങ്ങളെ തകർക്കാമെന്ന് കരുതണ്ട. ഏത് കക്ഷിയായലും പാർട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണങ്ങൾ സിപിണം പ്രവർത്തകർ മുതിർന്നിട്ടുണ്ടെങ്കിൽ അതും തെറ്റാണ്. സി.പി.എം പ്രവർത്തകർ ഇത്തരപം പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും- കോടിയേരി പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ ഉണ്ടായത് നീതീകരിക്കാനാവാത്ത ആക്രമണ പരമ്പരയാണെന്നും നിരന്തരമായി പ്രകോപനങ്ങൾ സൃഷ്ടിച്ച ബിജെപി- ആർ.എസ്.എസ് പ്രവർത്തകർ മാത്രമാണ് അക്രമങ്ങളുടെ പൂർണ ഉത്തരവാദികളെന്നും കുറ്റപ്പെടുത്തിയ കോടിയേരി ആർ.എസ്.എസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കൂട്ടിച്ചേർത്തു.