LiveTV

Live

Kerala

ദേവഗിരി കോളേജില്‍ കെ.എസ്.യു – എസ്.എഫ്.ഐ സംഘര്‍ഷം

ദേവഗിരി കോളേജില്‍ കെ.എസ്.യു – എസ്.എഫ്.ഐ സംഘര്‍ഷം
Summary
പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ഉപരോധിച്ചു

കോഴിക്കോട് ദേവഗിരി കോളേജില്‍ കെ.എസ്.യു – എസ്.എഫ്.ഐ സംഘര്‍ഷം. കോളേജ് ഇലക്ഷനു ശേഷം നടന്ന ആഹ്ളാദപ്രകടനത്തെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ഉപരോധിച്ചു.

കോഴിക്കോട് ദേവഗിരി കോളേജില്‍ നടന്ന ഇലക്ഷനില് ഭൂരിഭാഗം സീറ്റുകളും എസ്.എഫ്.ഐ നേടിയിരുന്നു. തുടര്‍ന്ന് നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പിന്നീട് സംഘര്‍ഷം മെഡിക്കല്‍ കോളേജ് പരിസരത്തേക്കും വ്യാപിച്ചു .ഇതിനിടെയാണ് കെ എസ് യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു.സ്ഥലത്തെത്തിയ ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ധിഖും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തും പോലീസ് ഉദ്യോഗസ്ഥരുമായി ചര്ച്ചനടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ ജില്ലാ സിക്രട്ടറിലിന്‍റോക്കും ഏഴ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കെ.എസ്.യു പ്രവര്‍ത്തകരാണ് അക്രമം അഴിച്ചു വിട്ടതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.