LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്തു
Summary
ദിലീപിനൊപ്പം സ്റ്റേജ്ഷോകളില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. റിമിയുടെ പ്രതികരണം മീഡിയവണിന്..

നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയെ ചോദ്യം ചെയ്തു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിഞ്ഞതായി അന്വേ‌ഷണസംഘം പറഞ്ഞു.

ദിലീപിനൊപ്പം സ്റ്റേജ്ഷോകളില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപുമായി യാതൊരു സാമ്പത്തിക ഇടപാടുകളുമില്ലെന്ന് റിമി മീഡിയവണിനോട് പറഞ്ഞു. ഈ കേസുമായി തനിക്ക് ബന്ധമില്ലെന്നും പോലീസ് ചില കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും റിമി വ്യക്തമാക്കി.