LiveTV

Live

Kerala

പി.യു ചിത്രയെ ഒഴിവാക്കിയതില്‍ ഗൂഢാലോചനയെന്ന് ടി പി ദാസന്‍

പി.യു ചിത്രയെ ഒഴിവാക്കിയതില്‍ ഗൂഢാലോചനയെന്ന് ടി പി ദാസന്‍
Summary
ചിത്രക്ക് യോഗ്യതയുണ്ടോയെന്ന് പറയേണ്ടത് പി ടി ഉഷയല്ലെന്നും ടി പി ദാസന്‍ പറഞ്ഞു.

പിയു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഒഴിവാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. ചിത്രയെ ഒഴിവാക്കിയത് കൃത്യ സമയത്ത് കേരളത്തെ അറിയിക്കാനുള്ള സാമാന്യമര്യാദ പോലും സെലക്ഷന്‍ കമ്മിറ്റിയിലുള്ള മലയാളികള്‍ കാണിച്ചില്ല. ഇത് നിരുത്തരവാദപരമാണ്. ചിത്രക്ക് യോഗ്യതയുണ്ടോയെന്ന് പറയേണ്ടത് പി ടി ഉഷയല്ലെന്നും ടി പി ദാസന്‍ പറഞ്ഞു. ചിത്രയെ സ്പോര്‍ട്സ് കൌണ്‍സില്‍ ദത്തെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.