LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: മണികണ്ഠന്റെ ജാമ്യാപേക്ഷ തള്ളി

നടിയെ ആക്രമിച്ച കേസ്: മണികണ്ഠന്റെ ജാമ്യാപേക്ഷ തള്ളി
Summary
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ..

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.

ഏറെ ഗൗരവമുള്ള കേസാണിതെന്നും കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തേണ്ടതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മററ് പ്രതികള്‍ക്കും കോടതികള്‍ ഇത് വരെയും ജാമ്യം അനുവദിച്ചിട്ടില്ല.