LiveTV

Live

Kerala

മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി: 1000 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല

മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി: 1000 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല
Summary
മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ 70 മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയതില്‍ 1000 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ 70 മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയതില്‍ 1000 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോധകമ്മറ്റിയുടെ കാലാവധി കഴിഞ്ഞ് സുപ്രിം കോടതി നിയോഗിച്ച പുതിയ സമിതി ചുമതലെടുക്കുന്നതിനിടയിലുള്ള കാലയളവിലാണ് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ 70 കോളജുകള്‍ക്ക് അനുമതി നല്‍കിയത്. സംഭവത്തില്‍ സുപ്രിം കോടതി അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കെടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ലോധ കമ്മറ്റിയെ സുപ്രിം കോടതി നിയോഗിച്ചത്. ലോധ കമ്മറ്റിയുടെ കാലാവധി കഴിഞ്ഞതോടെ 5 ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മറ്റിയെയും സുപ്രിം കോടതി നിയോഗിച്ചു. ലോധ കമ്മറ്റിയുടെ കാലാവധി അവസാനിച്ചത് മെയ് 15നാണ്. പുതിയ കമ്മറ്റിയ ചുമതലയേറ്റത് ജൂലൈ 18 നാണ്. മെയ് 31 നാണ് 70 മെഡിക്കല്‍ കോളജുകള്‍ക്കും അനുമതി നല്‍കി ഉത്തരവ് വന്നത്. അനുമതി നല്‍കിയ മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാനസൌകര്യം പരിതാപകരമാണെന്ന് മെഡിക്കല്‍ കൌണ്‍സിലിന്‍റെ റിപ്പോര്‍ട്ട് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ സുപ്രിം കോടതി തന്നെ ഇക്കാര്യ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. സുപ്രിം കോടതിയെ സമീപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.