LiveTV

Live

Kerala

കോഴിക്കോട് വാഹനാപകടങ്ങള്‍ കൂടുന്നു

കോഴിക്കോട് വാഹനാപകടങ്ങള്‍ കൂടുന്നു
Summary
വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് മറ്റു നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട് ഉണ്ടായിരിക്കുന്നത്

കോഴിക്കോട് നഗരം പ്രധാന വാഹന അപകട മേഖലയായി മാറുന്നു. വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് മറ്റു നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട് ഉണ്ടായിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതും അശ്രദ്ധമായ ഡ്രൈവിംഗുമാണ് പ്രധാന അപകട കാരണങ്ങള്‍.

ഈ മാസം ഇതുവരെ കോഴിക്കോട് നഗരത്തില്‍ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 25. ഇതില്‍ 19 പേരും ഇരുചക്ര വാഹനയാത്രക്കാര്‍. അപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ വര്‍ഷം മാത്രം 108 ജീവനുകള്‍ കോഴിക്കോട് നഗരത്തിലെ റോഡുകളില്‍‌ നഷ്ടമായി. സിഗ്നലുകളില്‍ നഷ്ടമാകുന്ന സമയം ഓടിപ്പിടിക്കാനുള്ള ശ്രമം മുതല്‍ അശ്രദ്ധമായ ഡ്രൈവിംഗ് വരെ അപകടത്തിന് കാരണമാകുന്നതായാണ് അധികൃതര്‍ പറയുന്നത്.

തകര്‍ന്ന റോഡുകളാണ് ഇരുചക്ര വാഹനക്കാര്‍ക്ക് പാരയാകുന്നത്. അമിതവേഗക്കാരെ പിടിക്കാന്‍ പോലീസ് നടപടി ഊര്‍ജിതമാണെങ്കിലും അപകടം കുറക്കാന്‍ സാധിച്ചിട്ടില്ല. 7994 ട്രാഫിക് നിയമലംഘനങ്ങളാണ് നഗരപരിധിയില്‍ ഈ വര്‍ഷം മാത്രം പോലീസ് പിടികൂടിയത്. അമിത വേഗത്തിന് 2404 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അപകടങ്ങള്‍ കുറക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ട്.