LiveTV

Live

Kerala

കേരളത്തിലെ ഏഴ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നിഷേധിച്ചു

കേരളത്തിലെ ഏഴ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നിഷേധിച്ചു
Summary
കോഴ വിവാദത്തില്‍പ്പെട്ട വര്‍ക്കല എസ് ആര്‍ കോളേജും അനുമതി നിഷേധിക്കപ്പെട്ടവയില്‍ പെടും

കേരളത്തിലെ ഏഴ് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചു. അടിസ്ഥാന സൗകര്യം വിലയിരുത്തിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിയെ തുടര്‍ന്ന് ആയിരം സീറ്റുകള്‍ കേരളത്തിന് നഷ്ടമാകും. കോഴ വിവാദത്തില്‍പ്പെട്ട വര്‍ക്കല എസ് ആര്‍ കോളേജും അനുമതി നിഷേധിക്കപ്പെട്ടവയില്‍ പെടും. ഇടുക്കിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതി അനുമതി നല്‍കിയിട്ടില്ല.

കല്‍പറ്റയിലെ ഡി.എം.വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തൊടുപുഴ അല്‍ അഷര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ് എന്നീ സ്ഥാപനങ്ങളിലെ അടുത്ത രണ്ട് അധ്യയനവര്‍ഷങ്ങളിലേക്കുള്ള പ്രവേശനത്തിന് ആരോഗ്യമന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. സുപ്രീംകോടതി ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 150 സീറ്റുകള്‍ വീതമാണ് ഈ കോളേജുകളിലുള്ളത്. ഇവയ്ക്ക് പുറമേ, അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, അടൂരിലെ മൗണ്ട് സിയോണ്‍ എന്നീ മെഡിക്കല്‍ കോളേജുകള്‍ക്ക് കഴിഞ്ഞ വര്‍ഷം അധികമായി അനുവദിച്ച സീറ്റുകളില്‍ ഈ വര്‍ഷം പ്രവേശനത്തിന് അനുമതിയില്ല. അതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 50 സീറ്റുകളിലും മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലെ 100 സീറ്റുകളിലും ഇത്തവണ പ്രവേശനം നടത്താനാകില്ല.