LiveTV

Live

Kerala

വിന്‍സന്റ് എംഎല്‍എയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിന്‍സന്റ് എംഎല്‍എയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Summary
വിന്‍സെന്‍റിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ വിന്‍സെന്റ് എംഎല്‍എയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. നാളെ വൈകുന്നേരം വരെയാണ് എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. വിന്‍സന്‍റ് നല്‍കിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളൊന്നും ലഭിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്നാണ് ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. അറസ്റ്റിന് ശേഷം വന്ന വെളിപ്പെടുത്തലുകളും ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കുന്നതിന് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ എംഎല്‍എയെ വേണമെന്നാണ് ആവശ്യം.