LiveTV

Live

Kerala

മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍

മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍
Summary
പോക്സോ നിയമപ്രകാരമാണ് കേസ്

മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ഫാ.സജി ജോസഫാണ് മംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് കേസ്. മീനങ്ങാടിയിലെത്തിച്ച വൈദികനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. 2016 -1- 7 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. ഇതേക്കുറിച്ച് സൂചന ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയരാക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്ന ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.