LiveTV

Live

Kerala

മലപ്പുറം ജില്ലയിലെ ആദിവാസി കോളനികളില്‍ സ്കൂള്‍ കാണാത്ത നൂറിലധികം കുട്ടികള്‍ 

മലപ്പുറം ജില്ലയിലെ ആദിവാസി കോളനികളില്‍ സ്കൂള്‍ കാണാത്ത നൂറിലധികം കുട്ടികള്‍ 
Summary
ജില്ലയില്‍ കൂടുതല്‍ ആദിവാസികളുള്ള നിലമ്പൂര്‍ താലൂക്കിലെ വിവിധ കോളനികളിലെ ആദിവാസി കുട്ടികളുടെ പഠനകാര്യം ശ്രദ്ധിക്കാന്‍ ആരുമില്ല

മലപ്പുറം ജില്ലയിലെ ആദിവാസികോളനികളില്‍ സ്കൂള്‍ കാണാത്ത നൂറിലധികം കുട്ടികള്‍. ജില്ലയില്‍ കൂടുതല്‍ ആദിവാസികളുള്ള നിലമ്പൂര്‍ താലൂക്കിലെ വിവിധ കോളനികളിലെ ആദിവാസി കുട്ടികളുടെ പഠനകാര്യം ശ്രദ്ധിക്കാന്‍ ആരുമില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുമ്പോഴാണ് ഇവിടുത്തെ ആദിവാസി കുട്ടികള്‍ വിദ്യാലയങ്ങള്‍ക്കു പുറത്തുനില്‍ക്കുന്നത്. വണ്ടൂര്‍ പഞ്ചായത്തിലെ വടക്കുംപാടം ആദിവാസി കോളനിയിലെ സുമിത്രക്ക് സ്കൂളില്‍ പോകില്ലെന്ന വാശിയില്ല. ഏറെ ദൂരെയുള്ള സ്കൂളിലേക്ക് പോകാന്‍ വാഹനമുണ്ടെങ്കില്‍ പോകാനിവള്‍ തയ്യാറാണ്.

വടക്കുംപാടം കോളനിയില്‍ മാത്രം തീരെ സ്കൂളില്‍ പോകാത്തവരോ പഠനം ഇടക്കുവെച്ച് നിര്‍ത്തിയവരോ ആയ 30ലധികം ആദിവാസിക്കുട്ടികളുണ്ട്. ഐടിഡിപി ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ആദിവാസി കുട്ടികളെ സ്കൂളിലെത്തിച്ച വാഹനങ്ങള്‍ക്കുള്ള വാടക ലഭിക്കാത്തതിനാല്‍ അവര്‍ ഓട്ടം നിര്‍ത്തി.

മലപ്പുറം ജില്ലയിലെ കാളികാവ് , ചോക്കാട്, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകളിലെ നിരവധി ആദിവാസി കോളനികളില്‍ സ്കൂള്‍ കാണാത്ത നിരവധി കുട്ടികളുണ്ട്. ആദിവാസി കോളനികളിലെ കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി പ്രകാരമുള്ള ഫണ്ടുകളൊന്നും ഇവിടേക്കെത്തുന്നില്ല.