LiveTV

Live

Kerala

പ്രവാസി വിദ്യാർഥികളിൽ അമ്മമലയാളത്തിന്റെ മധുരം പകര്‍ന്ന് കേരള ആർട്ട് ലവേഴ്‍സ് അസോസിയേഷൻ

പ്രവാസി വിദ്യാർഥികളിൽ അമ്മമലയാളത്തിന്റെ മധുരം പകര്‍ന്ന് കേരള ആർട്ട് ലവേഴ്‍സ് അസോസിയേഷൻ
Summary
കേരളത്തിലെ സാക്ഷരതാ പ്രസ്​ഥാനത്തിൽനിന്ന്​ ഊർജ്ജം ഉൾക്കൊണ്ടു ​1990 ലാണ് കല കുവൈത്ത് സൗജന്യമാതൃഭാഷാ പഠനപദ്ധതി ആവിഷ്കരിച്ചത്

കാൽ നൂറ്റാണ്ടിലേറെയായി പ്രവാസിവിദ്യാർഥികളിൽ അമ്മമലയാളത്തിന്റെ മധുരം പകരുകയാണ് കുവൈത്തിൽ ഒരു പ്രവാസി കൂട്ടായ്മ. 1500 ലേറെ വിദ്യാർത്ഥികളാണ് കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ സൗജന്യ മാതൃഭാഷാ പഠനപദ്ധതിയിലൂടെ മലയാളത്തെ അടുത്തറിയുന്നത്.

കേരളത്തിലെ സാക്ഷരതാ പ്രസ്​ഥാനത്തിൽനിന്ന്​ ഊർജ്ജം ഉൾക്കൊണ്ടു ​1990 ലാണ് കല കുവൈത്ത് സൗജന്യമാതൃഭാഷാ പഠനപദ്ധതി ആവിഷ്കരിച്ചത്. കുവൈത്തിലെ മലയാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാതൃഭാഷയെ അടുത്തറിയാൻ വഴിയൊരുക്കുകയായിരുന്നു ലക്‌ഷ്യം. മലയാളത്തെ രക്ഷിക്കുക, സംസ്​കാരത്തെ തിരിച്ചറിയുക' എന്ന മുദ്രാവാക്യത്തോടെ കലയുടെ പ്രവർത്തകർ ഫളാറ്റുകൾ തോറും കയറിയിറങ്ങിയാണ് ഈ സാംസ്​കാരിക ദൗത്യത്തിന്​ വേരോട്ടമുണ്ടാക്കിയത്. ഇന്ന് കുവൈത്തിൽ നൂറിലേറെ കേന്ദ്രങ്ങളിലായി 1500 കുട്ടികൾ മലയാളം പഠിക്കുന്നു. വേനലവധിക്കാലമായ ജൂൺ, ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലാണ്​ കളാസുകൾ. പ്രാഥമിക കളാസുകളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക്​ മേഖലാതലത്തിൽ നടക്കുന്ന വാരാന്ത്യക്ലാസ്സുകളിൽ തുടർപഠന സൗകര്യവും ഉണ്ട്. വീട്ടമ്മമാരുൾപ്പെടെയുള്ള അധ്യാപകർ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സാംസ്കാരിക ദൗത്യത്തിൽ പങ്കാളികളാകുന്നത്.