LiveTV

Live

Kerala

മുസ്‍ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ എസ്ഐഒ പരാതി നല്‍കി

മുസ്‍ലിം വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ എസ്ഐഒ പരാതി നല്‍കി
Summary
നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്

മുസ്‍ലിം സമുദായത്തിനെതിരെ വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് എസ്.ഐ.ഒ. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. എസ്ഐഒ സംസ്ഥാന സെക്രട്ടറി തൌഫീഖ് കെ പിയാണ് പരാതി നല്‍കിയത്.

സമകാലിക മലയാളത്തില്‍ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. ലൌ ജിഹാദ് എന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്. തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് മറ്റ് മതസ്ഥരില്‍ ഭീതി സൃഷ്ടിക്കുകയാണ്. ഒരു മതവിഭാഗത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തേക്കാവുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് എസ്ഐഒ പരാതിയില്‍ ആവശ്യപ്പെട്ടു.