LiveTV

Live

Kerala

എം. ബി. എൽ മീഡിയ സ്‌കൂൾ ഇനി മീഡിയവൺ അക്കഡമി

എം. ബി. എൽ മീഡിയ സ്‌കൂൾ  ഇനി മീഡിയവൺ അക്കഡമി
Summary
അക്കഡമിയിൽ കണ്‍വെജൻസ് ജേണലിസം, ഫിലിം & ടി. വി പ്രൊഡകഷൻ എന്നീ രണ്ട് പി. ജി. ഡിപ്ലോമ കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു.

മീഡിയവൺ - മാധ്യമം സംരംഭമായ എം. ബി. എൽ മീഡിയ സ്‌കൂൾ മീഡിയവൺ അക്കഡമി ഓഫ് കമ്മ്യൂണികേഷൻ എന്ന പേരിൽ വെള്ളിപറമ്പിലെ മീഡിയവൺ ഹെഡ് ക്വാർട്ടഴ്സിലേക്ക് പ്രവർത്തനം മാറ്റുന്നു. സെപ്റ്റംബർ ഒന്ന് മുതലാണ് മാറ്റം പ്രയോഗത്തിൽ വരിക. അക്കഡമിയിൽ കണ്‍വെജൻസ് ജേണലിസം, ഫിലിം & ടി. വി പ്രൊഡകഷൻ എന്നീ രണ്ട് പി. ജി. ഡിപ്ലോമ കോഴ്‍സുകൾക്ക് പ്രവേശനം ആരംഭിച്ചു. ജൂലൈ 28 വരെ അപേക്ഷിക്കാം.

എം. ബി. എൽ മീഡിയ സ്‌കൂൾ  ഇനി മീഡിയവൺ അക്കഡമി

ഒരു വർഷം ദൈർഘ്യമുള്ള ഇരു കോഴ്സുകൾക്കും സർവകലാശാലാ ബിരുദമാണ് യോഗ്യത. കണ്‍വെജൻസ് ജേണലിസം വിദ്യാർഥികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് അച്ചടി, ടി. വി, ന്യൂ മീഡിയ എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഫിലിം & ടി. വി പ്രൊഡകഷൻ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഫിലിം മേക്കിങ്ങിലും, ടെലിവിഷൻ പ്രോഗ്രാം പ്രൊഡകഷനിലും പ്രായോഗിക പരിശീലനം നൽകും.

നൂതന സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം മീഡിയവണ്‍ ചാനലിന്റെയും മാധ്യമം ദിന പത്രത്തിന്റെയും പശ്ചാത്തല സൗകര്യങ്ങളും പ്രായോഗിക പരിശീലനവുമാണ് അക്കഡമിയുടെ പ്രത്യേകത. മാധ്യമ രംഗത്തെ വിദഗ്ദ്ധരും പരിചയ സമ്പന്നരായ ജേണലിസറ്റുകളും, ഫിലിം - ടി. വി പ്രൊഫഷണലുകളും ക്ലാസുകൾ നയിക്കും. ക്ലാസ് റൂം പഠനത്തോടൊപ്പം സാങ്കേതിക വിദ്യക്കും പ്രായോഗിക പരിശീലനത്തിനും പ്രൊഡകഷനും പ്രാധാന്യം നൽകുന്നു. മീഡിയവണ്ണിലും മാധ്യമത്തിലും ഓണ്‍- ദ-ജോബ്‌ പരിശീലനവും ലഭിക്കും.

എം. ബി. എൽ മീഡിയ സ്‌കൂൾ  ഇനി മീഡിയവൺ അക്കഡമി

ഫോട്ടോഗ്രഫി (1 മാസം), ഇലക്ട്രോണിക് സിനിമാറ്റോഗ്രഫി (3 മാസം), നോണ്‍ ലീനിയർ എഡിറ്റിങ്ങ് (3 മാസം), ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് (4 മാസം), ഫിലിം & ടി. വി. സീരിയൽ ഡബ്ബിങ് (5 ആഴ്ച), തുടങ്ങിയ ഹൃസ്വകാല കോഴ്‍സുകളും വാരാന്ത കോഴ്‍സുകളും അക്കഡമിയിൽ ലഭ്യമാണ്. മീഡിയവണ്‍ സ്റ്റുഡിയോയിൽ ഇന്റെണ്‍ഷിപ്പും ഇതോടൊപ്പം നൽകുന്നു.

ഓഗസ്റ്റ് 31 വരെ അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും: എം. ബി. എൽ മീഡിയ സ്കൂൾ, ഹൈവേ ഗാഡൻസ്, ചുങ്കം, ഫറോക്ക്, കോഴിക്കോട് – 673631. ഫോണ്‍: 8943347460, 0495-2482455. ഇ-മെയിൽ: mediaschool.mbl@gmail.com . വെബ്‌സൈറ്റ്: www.mblmediaschool.com