LiveTV

Live

Kerala

'എംപ്ലോയിമെന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം'; ശ്രീറാമിന്റെ സ്ഥലംമാറ്റത്തെ ട്രോളി പ്രശാന്ത് നായര്‍

'എംപ്ലോയിമെന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം'; ശ്രീറാമിന്റെ സ്ഥലംമാറ്റത്തെ ട്രോളി പ്രശാന്ത് നായര്‍
Summary
മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികളെടുത്ത് ഭരണകക്ഷിക്ക് അനഭിമതനായ ദേവികുളം സബ്‍കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയ നീക്കത്തെ ട്രോളി പ്രശാന്ത് നായര്‍ ഐഎഎസ്.

മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികളെടുത്ത് ഭരണകക്ഷിക്ക് അനഭിമതനായ ദേവികുളം സബ്‍കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയ നീക്കത്തെ ട്രോളി പ്രശാന്ത് നായര്‍ ഐഎഎസ്. ''പണ്ട്‌ ഈയുള്ളവനും ഇരുന്ന പോസ്റ്റാ എംപ്ലോയ്‌മന്റ്‌ ഡയറക്ടർ. എംപ്ലോയ്‌മന്റ്‌ എന്നാൽ തൊഴിൽ, ജോലി, പണി എന്നൊക്കെ അർത്ഥം വരും. നൂറുനൂറാശംസകൾ.'' - ഇതാണ് പ്രശാന്തിന്റെ പ്രതികരണം.

'എംപ്ലോയിമെന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം'; ശ്രീറാമിന്റെ സ്ഥലംമാറ്റത്തെ ട്രോളി പ്രശാന്ത് നായര്‍

ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ശ്രീറാമിനെ സ്ഥലംമാറ്റാനുള്ള തീരുമാനമുണ്ടായത്. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു. സിപിഎം - സിപിഐ തുറന്ന പോരിനും ഇത് കാരണമായിരുന്നു. എന്നാല്‍ സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലംമാറ്റമെന്നും ഇതില്‍ അപാകതയൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം.