LiveTV

Live

Kerala

ജിഷ്ണു കേസ്: ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെതിരെ ജിഷ്ണുവിന്റെ കുടുംബം

ജിഷ്ണു കേസ്: ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെതിരെ ജിഷ്ണുവിന്റെ കുടുംബം
Summary
വ്യാജ ആത്മഹത്യാ കുറിപ്പ് സൃഷ്ടിച്ചത് ഡിവൈഎസ്പിയാണെന്നും ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ഡിവൈഎസ്പിയെ ചോദ്യം ചെയ്താല്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാകു..

ജിഷ്ണു പ്രണോയിയുടെ പേരില്‍ വ്യാജ ആത്മഹത്യാ കുറിപ്പ് സൃഷ്ടിച്ചത് ഡിവൈഎസ്പി ബിജു കെ സ്റ്റീഫാനാണെന്ന ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം. ഡിവൈഎസ്പിക്ക് എതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിലൂടെ ജിഷ്ണു കേസിന്റെ ഗൂഢാലോചന പുറത്ത് കൊണ്ട് വരാന്‍ കഴിയുമെന്നും ജിഷ്ണുവിന്റെ മാതാവ് മഹിജ പറഞ്ഞു.

ജിഷ്ണു പ്രണോയിടേതെന്ന പേരില്‍ പോലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് ജിഷ്ണുവിന്റെതായിരുന്നില്ലെന്ന് മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ ഡിവൈഎസ്പി ബിജു കെ സ്റ്റീഫന് എതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്ത് എത്തിയത്.

കോളേജ് മാനേജ്മെന്റിന് വേണ്ടി ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ തയ്യാറാക്കിയതാണ് ആത്മഹത്യാകുറിപ്പെന്നായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ആരോപണം. ബിജു കെ സ്റ്റീഫന് എതിരെ കേസ് എടുക്കണം. ഡിവൈഎസ്പിയെ ചോദ്യം ചെയതാല്‍ ഗൂഢാലോചന വ്യക്തമാകുമെന്നും മഹിജ പറഞ്ഞു. കേസിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ബിജു കെ സ്റ്റീഫനെ അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷനിലായതിനെ തുടര്‍ന്ന് നീക്കുകകയാരുന്നു.

ആഹ്മത്യാ കുറിപ്പ് ഉള്‍പ്പെടെ കേസില്‍ പല രേഖകളും വ്യാജമായി കോളേജ് മാനേജ്മെന്റ് സൃഷ്ടിച്ചിട്ടുള്ളതായും ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നു. വിദ്യാര്‍ഥികളില്‍ നിന്നും ബ്ലാങ്ക് പേപ്പറില്‍ നേരത്തെ ഒപ്പിട്ട് വാങ്ങുന്നതും നെഹുറ് കോളേജില്‍ നിലനില്‍ക്കുന്നതായും മഹിജ കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണം സിബിഐക്ക് വിടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വേഗത്തില്‍ നടപ്പിലാക്കണമെന്നാണ് ജിഷ്ണുവിന്റെ കുടുംബം മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യം.