LiveTV

Live

Kerala

ബീച്ച് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ എലിരോമം

ബീച്ച് ആശുപത്രിയിലെ പൈപ്പ് വെള്ളത്തില്‍ എലിരോമം
Summary
സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ മീഡിയ വണ്ണിനോട്...

കോഴിക്കോട്ബീച്ച് ആശുപത്രിയിലെ വെളളത്തില്‍ നിന്ന് എലിയുടെ രോമങ്ങള്‍ കിട്ടിയതായി പരാതി. പനി ബാധിതതരെ പ്രവേശിപ്പിച്ച ഇരുപത്തിനാലാം വാര്‍ഡിലെ പൈപ്പില്‍ നിന്നുമെടുത്ത വെളളത്തില്‍ നിന്നാണ് കണ്ടത്.

ബീച്ച് ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ രോമം കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ അറിയിച്ചു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി കെകെ ഷൈലജ മീഡിയ വണ്ണിനോട് പ്രതികരിച്ചു.