LiveTV

Live

Kerala

മലബാറിലെ പ്ലസ് വണ്‍ പ്രവേശനം ഇക്കൊല്ലവും പ്രതിസന്ധിയില്‍

മലബാറിലെ പ്ലസ് വണ്‍ പ്രവേശനം ഇക്കൊല്ലവും പ്രതിസന്ധിയില്‍
Summary
തെക്കന്‍ കേരളത്തില്‍ പഠിക്കാന്‍ കുട്ടികളെ കിട്ടാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാറിലെ ഈ പ്രതിസന്ധി.

മലബാര്‍ മേഖലയില്‍ ഇക്കൊല്ലവും പ്ലസ് വണ്‍ പ്രവേശനം പ്രതിസന്ധിയില്‍. ഉപരിപഠനയോഗ്യത നേടിയ ഒരു ലക്ഷത്തിഇരുപതിനായിരത്തിലധികം കുട്ടികള്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സീറ്റ് ലഭിക്കില്ല. അണ്‍ എയിഡഡ് സ്കൂളുകളിലോ ഓപണ്‍ സ്കൂളിലോ ഇവര്‍ പഠിക്കേണ്ടി വരും. തെക്കന്‍ കേരളത്തില്‍ പഠിക്കാന്‍ കുട്ടികളെ കിട്ടാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാറിലെ ഈ പ്രതിസന്ധി.

എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച മലബാറില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണയും സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ സാധിക്കില്ല. ഏറ്റവും കുടുതല്‍ വിദ്യാര്‍ഥികള്‍ പത്താംക്ലാസ് വിജയിച്ച മലപ്പുറം ജില്ലയില്‍നിന്നുതന്നെയാണ് ഏറ്റവും അധികം കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാതെ വരുക.

42452 കുട്ടികള്‍ക്ക് +1ന് മലപ്പുറം ജില്ലയില്‍ സീറ്റ് ലഭിക്കില്ല. 0833 വിദ്യാര്‍ഥികള്‍ വിജയിച്ച കോഴിക്കോട് ജില്ലയില്‍ 22915 കുട്ടികള്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ പഠിക്കാന്‍ കഴിയില്ല. പാലക്കാട് ജില്ലയിലെ 23470 കുട്ടികളും, വയനാട് ജില്ലയിലെ 7097 വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിക്കാതെ പിന്തള്ളപ്പെടും. വടക്കേ അറ്റത്തുള്ള കാസര്‍കോട്ടെ 9590 വിദ്യാര്‍ഥികള്‍ക്കും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും. 21960 കുട്ടികള്‍ കണ്ണൂര്‍ ജില്ലയില്‍നിന്നും സീറ്റു ലഭിക്കാതെ പുറത്തു നില്‍ക്കും. മലബാറിലെ കുട്ടികള്‍ക്ക് ആശ്വാസമായിരുന്ന സ്കോള്‍ കേരളയുടെ മലബാര്‍കേന്ദ്രം അടച്ചുപൂട്ടിയത് ഈ വര്‍ഷം വലിയ പ്രതിസന്ധി സൃഷ്ടിക്കും.

വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഐ.ടി.ഐ, പോളിടെക്നിക് എന്നി സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയാലും +1നായി നിരവധി കുട്ടികള്‍ക്ക് നെട്ടോട്ടമോടോണ്ടിവരും. പത്താംക്ലാസ് സേ പരീക്ഷ ഫലം വന്നാല്‍ സീറ്റ് ക്ഷാമം കുടുതല്‍ രൂക്ഷമാകും.