LiveTV

Live

Kerala

ഐ ഒ സി പ്ലാന്‍റിനെതിരായ സമരം: എറണാകുളം ജില്ലയില്‍ വ്യാപക അറസ്റ്റ്

ഐ ഒ സി പ്ലാന്‍റിനെതിരായ സമരം: എറണാകുളം ജില്ലയില്‍ വ്യാപക അറസ്റ്റ്
Summary
വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ ഹര്‍ത്താലാണ് ഇന്ന്

പുതുവൈപ്പ് ഐ ഒ സി പ്ലാന്‍റിനെതിരെ നടക്കുന്ന സമരത്തിന്‍റെ പേരില്‍ എറണാകുളം ജില്ലയില്‍ വ്യാപക അറസ്റ്റ്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നക്കുന്ന ഹര്‍ത്താലിനെ അനുകൂലിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്യുന്നത്. ആലുവയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ 30 പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്തുപോയി ചര്‍ച്ച നടത്തില്ലെന്ന് സമരസമിതി വ്യക്തമാക്കി. പ്ലാന്‍റ് പൂര്‍ണമായി പ്രവര്‍ത്തനരഹിതമാക്കുമെന്ന് ഉറപ്പു ലഭിച്ചാല്‍ മാത്രമേ ചര്‍ച്ച നടത്തൂ എന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

പുതുവൈപ്പിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പാരിസ്ഥിതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചു. സമരത്തിന് പിന്തുണയുമായി നൂറുകണക്കിന് നേതാക്കളും വിവിധ സംഘടനകളുമാണ് ഇതുവരെ രംഗത്തെത്തിയത്. സമരക്കാര്‍ക്കെതിരെ അതിക്രമം നടത്തിയ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ 6 വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.

അതേസമയം ഐ ഒസി പ്ലാന്‍റിലെ സമരം ഇന്നും തുടരും.