LiveTV

Live

Kerala

പൊന്നാനി; ഇസ്ലാമിക നവോഥാനത്തിന്‍റെ കേന്ദ്രം

പൊന്നാനി; ഇസ്ലാമിക നവോഥാനത്തിന്‍റെ കേന്ദ്രം
Summary
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ് 1518ല്‍ പൊന്നാനിയിലെ മസ്ജിദ് സ്ഥാപിച്ചത്

കേരളത്തിലെ ഇസ്ലാമിക നവോഥാനത്തിന്‍റെ കഥ പറയുന്ന നാടാണ് മലപ്പുറം ജില്ലയിലെ പൊന്നാനി. മുസ്ലിം നവോഥാന നായകരായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമുമാരുടെ ആത്മീയ കേന്ദ്രമായിരുന്നു പൊന്നാനി വലിയ ജുമാ മസ്ജിദ്.

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ് 1518ല്‍ പൊന്നാനിയിലെ മസ്ജിദ് സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശ വിരുദ്ധകാവ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന തഹ് രീള് എന്ന ഗ്രന്ഥം രചിച്ചത് സൈനുദ്ദീന്‍ മഖ്ദും ഒന്നാമനാണ്. പൊന്നാനി മസ്ജിദില്‍ മഖ്ദൂം സ്ഥാപിച്ച വിളക്കിനു ചുറ്റുമിരുന്നാണ് ഇസ്ലാമിക പഠനം നടന്നിരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അറിവുതേടി പൊന്നാനിയിലെ വിളക്കത്തിരിക്കാനെത്തിയിരുന്നു.

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് കേരളത്തിന്‍റെ ആധികാരിക ചരിത്രരേഖ കൂടിയായ തുഹ്ഫതുല്‍ മുജാഹിദീന്‍ രചിച്ചത്. സാമൂതിരി രാജാവിനൊപ്പം നിന്ന് പോര്‍ച്ചിഗീസുകാരെ നേരിടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു മഖ്ദൂം. ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് ലോക പ്രസിദ്ധനായ വ്യക്തിത്വം കൂടിയാണ് മഖ്ദൂം രണ്ടാമന്‍. പൊന്നാനിയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ വിവിധ നാടുകളില്‍ നിന്ന് ഇപ്പോഴും നിരവധി പേരാണെത്തുന്നത്.