LiveTV

Live

Kerala

എം.എം മണിക്കെതിരായ ഹരജികള്‍ ഹൈക്കോടതി തള്ളി

എം.എം മണിക്കെതിരായ ഹരജികള്‍ ഹൈക്കോടതി തള്ളി
Summary
മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമോ എന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. ഇത് ഭരണ ഘടനയില്‍ പറയുന്നില്ല

മന്ത്രി എം.എം മണിക്കെതിരായ ഹരജികള്‍ ഹൈക്കോടതി തള്ളി. മന്ത്രിയുടെ പ്രസ്താവനയെ അംഗീകരിക്കുന്നത് കൊണ്ടല്ല കേസുകള്‍ തള്ളിയതെന്ന് കോടതി. ഒരാളുടെ ധാര്‍മികതയെ കോടതി ചോദ്യം ചെയ്യുന്നില്ല. മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമോ എന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. ഇത് ഭരണ ഘടനയില്‍ പറയുന്നില്ല. പെരുമാറ്റച്ചട്ടം മന്ത്രിമാര്‍ക്കുണ്ടാകുന്നത് നല്ലതാണെന്നും കോടതി വാക്കാല്‍ പറഞ്ഞു. തന്റെ ഭാഗത്തെ നിരപരാധിത്തം കോടതിക്ക് ബോധ്യം വന്നിട്ടുണ്ടെന്ന് എം എം മണി. അതുകൊണ്ടാണ് ഇത്തരത്തിലൊരു വിധിയുണ്ടായതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും മന്ത്രി എം എം മണി പ്രതികരിച്ചു.