LiveTV

Live

Kerala

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; അമാനുവിന് യൂസുഫലി 10 ലക്ഷം നല്‍കും

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; അമാനുവിന് യൂസുഫലി 10 ലക്ഷം നല്‍കും
Summary
തലാസീമിയ എന്ന രോഗം ബാധിച്ച അമാനു മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി സഹായം തേടുന്നതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഫോർട്ട്കൊച്ചി സ്വദേശി അമാനു റഹ്മാന് സുമനസുകളുടെ സഹായം ലഭിച്ചു തുടങ്ങി. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി കുട്ടിക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രമുഖ വ്യവസായി എം.എ യൂസുഫലി അറിയിച്ചു.

തലാസീമിയ എന്ന രോഗം ബാധിച്ച അമാനു മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി സഹായം തേടുന്നതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് വയസുകാരനായ അമാനുവിന് എട്ടു വയസുകാരനായ സഹോദരന്‍ മജ്ജ നല്‍കുമെങ്കിലും ശസ്ത്രക്രിയക്കുള്ള 25 ലക്ഷം രൂപ എങ്ങിനെ കണ്ടെത്തുമെന്ന ആശങ്കയിലായിരുന്നു കുടുംബം.