LiveTV

Live

Kerala

വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി
Summary
സൌരോര്‍ജവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു

വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി. സൌരോര്‍ജത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും സൌരോര്‍ജവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കെ.എസ്.ഇ.ബിയെ മാത്രം ആശ്രയിച്ച് കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കാനാക്കില്ലെന്നും സോളാർ അടക്കമുള്ള മറ്റ് കാര്യങ്ങളിലേക്ക് മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് കെ.എസ്.ഇ.ബിയെ എത്തിക്കുന്നതിൽ മന്ത്രി എം.എം. മണി വലിയ പങ്കു വഹിച്ചു. ഇതിൽ മണിയെയും കെഎസ്ഇബി പ്രവർത്തകരെയും അഭിന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി.

കേരളത്തെ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സമ്പൂർണ വൈദ്യുതീകരണത്തിലൂടെ വലിയ നേട്ടമാണ് സർക്കാർ കൈവരിച്ചിരിക്കുന്നത്. നാടാകെ ഒന്നിച്ചു നീങ്ങിയാൽ ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മോ​​​ഡ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. തദേശ സ്ഥാപനങ്ങളും എംഎൽഎമാരും സന്പൂർണ വൈദ്യുതീകരണത്തിനായി സഹകരിച്ചു. കെഎസ്ഇബി ജീവനക്കാരുടെ അർപ്പണ ബോധവും പദ്ധതിയുടെ വിജയത്തിനു കാരണമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എ​​​ല്ലാ വീ​​​ടു​​​ക​​​ളും വൈ​​​ദ്യു​​​തീ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യം നേ​​​ടു​​​ന്ന ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​വു​​​ക​​​യാ​​​ണു കേ​​​ര​​​ളം. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി, വൈ​​​ദ്യു​​​തി എ​​​ത്താ​​​തി​​​രു​​​ന്ന ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തോ​​​ളം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കു​​​തി​​​ന് 174 കോ​​​ടി മു​​​ത​​​ൽ മു​​​ട​​​ക്കി വൈ​​​ദ്യു​​​തി ലൈ​​​നു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ കെ​​​എ​​​സ്ഇ​​​ബി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു.