LiveTV

Live

Kerala

കന്നുകാലി കശാപ്പ് നിരോധം: ദേശീയതലത്തില്‍ നിയമനടപടിക്ക് സിപിഎം

കന്നുകാലി കശാപ്പ് നിരോധം: ദേശീയതലത്തില്‍ നിയമനടപടിക്ക് സിപിഎം
Summary
നിയമനിര്‍മാണത്തിനുളള സാധ്യതയും പരിശോധിക്കണമെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു.

ബീഫ് വിഷയത്തില്‍ ദേശീയതലത്തില്‍ തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങളുമായി ആലോചിച്ച് കേന്ദ്ര നീക്കത്തെ എതിര്‍ക്കണം. നിയമനിര്‍മാണത്തിനുളള സാധ്യതയും പരിശോധിക്കണമെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു.

കന്നുകാലി കശാപ്പ് നിരോധം: ദേശീയതലത്തില്‍ നിയമനടപടിക്ക് സിപിഎം

രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് ശ്രമം നടക്കുന്നത്. ബ്രാഹ്മണ യുവാക്കളാണ് ആര്‍എസ്എസ് തുടങ്ങിയത്. അവരുടെ ഭക്ഷണം മറ്റു ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് കേന്ദ്ര നീക്കത്തെ എതിര്‍ക്കണം. നിയമ നിര്‍മാണത്തിനുള്ള സാധ്യതയും പരിശോധിക്കണം. അഫ്സ്പ നിലപാടിലുറച്ച് നില്‍ക്കുന്നതായും കണ്ണൂരില്‍ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഫ്പ്സ ചുമത്തിയിടങ്ങളിലൊന്നും സമാധാനമില്ല. അവിടെയെല്ലാം ജനങ്ങളും സൈന്യവും ഏറ്റുമുട്ടുകയാണ്. സൈന്യം ബലാത്സംഗം ചെയ്തതായി ഹെഡ്ഗേ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ആര്‍എസ്എസ് തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനെ സര്‍ക്കാര്‍ വാര്‍ഷികത്തിന് ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ല. സര്‍ക്കാരിന്റെ വാര്‍ഷിക ചടങ്ങളില്‍ മന്ത്രിമാരാണ് പങ്കെടുക്കേണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ തന്നെയും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.