LiveTV

Live

Kerala

കന്നുകാലികളെ സംരക്ഷിക്കുമ്പോള്‍ ഈ മൃഗങ്ങളെ എന്തുചെയ്യും?

കന്നുകാലികളെ സംരക്ഷിക്കുമ്പോള്‍ ഈ മൃഗങ്ങളെ എന്തുചെയ്യും?
Summary
കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിക്കുന്ന കേന്ദ്രനിയമം കര്‍ശനമാക്കിയാല്‍ മൃഗശാലയിലെ മൃഗങ്ങളുടെ ഭക്ഷണത്തിലും..

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിക്കുന്ന കേന്ദ്രനിയമം കര്‍ശനമാക്കിയാല്‍ മൃഗശാലയിലെ മൃഗങ്ങളുടെ ഭക്ഷണത്തിലും പ്രതിസന്ധിയുണ്ടായേക്കുമെന്ന് ആശങ്ക. മാട്ടിറച്ചി കിട്ടിയില്ലെങ്കില്‍ കൂടിയ വിലയ്ക്ക് മറ്റ് മാംസം വാങ്ങേണ്ടി വന്നാല്‍ മൃഗങ്ങളുടെ പരിപാലത്തിന് ചെലവേറുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

കേന്ദ്ര വിജ്ഞാപനം വന്നതോടെ മൃഗശാലകളില്‍ പച്ചക്കറി ഭക്ഷണം നല്‍കേണ്ടി വരുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തമാശ. എന്നാല്‍ ഇത് തമാശ മാത്രമല്ല. മൃഗശാലയിലെ മൃഗങ്ങളുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭക്ഷണ ചെലവിന്റെ കാര്യത്തിലാണ് കൂടുതല്‍ ആശങ്ക.

തൃശൂർ മൃഗശാലയിൽ ദിനം പ്രതി 48കിലോ മാട്ടിറച്ചിയാണ് മൃഗങ്ങള്‍ക്കായി വാങ്ങുന്നത്. സിംഹം, കടുവ, പുലി, കാട്ടുപൂച്ച, മരപ്പട്ടി, പരുന്ത് തുടങ്ങിയവക്ക് എല്ലാ ദിവസവും മാട്ടിറച്ചിയാണ് നല്‍കുന്നത്. തൃശൂർ മൃഗശാലയിൽ 3കടുവകളും പുലികളും ഒരു സിംഹവുമാണ് ഉള്ളത്. കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന മാട്ടിറച്ചിക്ക് പകരം ആട്ടിൻ മാംസം നൽകേണ്ടിവന്നാൽ ചിലവ് ഏറെ വർദ്ധിക്കും.

നിയമം നടപ്പാക്കിയാല്‍ മൃഗങ്ങളുടെ ഭക്ഷണക്രമത്തിലും മാറ്റമുണ്ടാകും. നിയമം കര്‍ശനമായി നടപ്പിലാക്കില്ലെന്ന വിശ്വാസത്തിലാണ് മൃഗശാല അധികൃതര്‍.