LiveTV

Live

Kerala

ബലി പെരുന്നാളിനെയും ബാധിക്കും... ഈ നിരോധം ആര്‍ക്ക് വേണ്ടി ?

ബലി പെരുന്നാളിനെയും ബാധിക്കും... ഈ നിരോധം ആര്‍ക്ക് വേണ്ടി ?
Summary
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും തിരിച്ചടിയുണ്ടാകും. തീരുമാനം സംസ്ഥാന അധികാരത്തെ മറികടക്കുന്നുവെന്ന വിമര്‍ശവും ശക്തമായിട്ടുണ്ട്.

കേരളത്തിലെ 80 ശതമാനം കന്നുകാലി ചന്തകളെയും ബാധിക്കുന്ന തീരുമാനമാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും തിരിച്ചടിയുണ്ടാകും. തീരുമാനം സംസ്ഥാന അധികാരത്തെ മറികടക്കുന്നുവെന്ന വിമര്‍ശവും ശക്തമായിട്ടുണ്ട്.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്ന ചന്തകള്‍ കേരളത്തില്‍ ധാരാളമുണ്ട്. മതാഘോഷങ്ങളുടെ സമയത്തും മറ്റു വിശേഷ സമങ്ങളിലും ഇത്തരം ചന്തകളില്‍ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കാറുള്ളത്. മിക്ക ചന്തകളിലേക്കും തമിഴ്നാട്, കര്‍ണാടക, ഉത്തര്‍ പ്രദേശ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് 80 ശതമാനം കന്നുകാലികളുമെത്തുന്നത്. കേന്ദ്ര ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ കന്നുകാലി വരവ് നിലക്കും. സാമ്പത്തികവും തൊഴില്‍ പരവുമായ വലിയ പ്രത്യാഘാതമാണ് ഇത് കേരളത്തില്‍ സൃഷ്ടിക്കുക

മതാചാരപ്രകാരമുള്ള ബലിക്ക് കന്നുകാലികളെ ഉപയോഗിക്കുന്നത് തടയുന്നതോടെ രാജ്യത്ത് ബലി പെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങളെയും അത് ബാധിക്കും. ആനിലക്ക് സാമ്പത്തിക താല്‍പര്യങ്ങള്‍ക്കൊപ്പം സാമുദായിക വികാരം കൂടി വൃണപ്പെടുത്തുന്ന വിജ്ഞാപനമാണിത്.