LiveTV

Live

Kerala

ജീവനാംശം ഭര്‍ത്താക്കന്മാരെ മടിയന്മാരാക്കുമെന്ന് ഹൈക്കോടതി

ജീവനാംശം ഭര്‍ത്താക്കന്മാരെ മടിയന്മാരാക്കുമെന്ന് ഹൈക്കോടതി
Summary
ഇത്തരം കോടതി വിധികള്‍ ഭാര്യയുടെ ചെലവില്‍ കഴിയാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി

ഭാര്യ ജീവനാംശം നല്‍കണമെന്ന് കോടതികള്‍ നിര്‍ദേശിച്ചാല്‍ അതു ഭര്‍ത്താക്കന്മാരെ മടിയന്മാരാക്കുമെന്ന് ഹൈക്കോടതി. ഭാര്യ നല്‍കിയ കേസ് തീര്‍പ്പാകുന്നതുവരെ ഭര്‍ത്താവിന് പ്രതിമാസം 6000 രൂപ നല്‍കണമെന്ന കാസര്‍കോഡ് കുടുംബക്കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇത്തരം കോടതി വിധികള്‍ ഭാര്യയുടെ ചെലവില്‍ കഴിയാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.