LiveTV

Live

Kerala

കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ജോലി

കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ജോലി
Summary
കൊച്ചി മെട്രോയില്‍ തൊഴില്‍ ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍‍. ഇരുപത്തിമൂന്ന് ട്രാന്‍‌സ്ജെന്ഡേഴ്സിനാണ് കുടുംബശ്രീ തൊഴിലാളികള്‍ക്കൊപ്പം ജോലി ലഭിക്കുന്നത്.

കൊച്ചി മെട്രോയില്‍ തൊഴില്‍ ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍‍. ഇരുപത്തിമൂന്ന് ട്രാന്‍‌സ്ജെന്ഡേഴ്സിനാണ് കൊച്ചിമെട്രോയില്‍ കുടുംബശ്രീ തൊഴിലാളികള്‍ക്കൊപ്പം ജോലി ലഭിക്കുന്നത്.

കൊച്ചിമെട്രോയിലെ അടിസ്ഥാന തൊഴിലുകള്‍ കുടുംബശ്രീക്ക് നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു. ഇതിനായി ആദ്യഘട്ടത്തില്‍ 530 കുടുംബശ്രീ തൊഴിലാളികളെ തിരഞ്ഞെടുക്കുകയും ചെയ്തു ഇതോടൊപ്പമാണ് 23 ട്രാന്‍സ്ജെന്‍ഡേഴ്സിനും അവസരം നല്‍കിയത്. തൊഴിലിടങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട അംഗീകാരം ലഭിക്കുന്നതിന് തീരുമാനം ഗുണകരമാകുമെന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രതീക്ഷ.

എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം തിരഞ്ഞെടുക്കപ്പെട്ട 23പേര്‍ക്കുമുള്ള കുടുംബശ്രീയുടെ പരിശീലന പരിപാടി പൂര്‍ത്തിയായി. ഇനി കെഎംആര്‍എല്‍ന്റെ അന്തിമ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമനം ഔദ്യോഗികമാകും. ഹൗസ് കീപ്പിങ്, പാര്‍ക്കിങ്, കസ്റ്റമര്‍ റിലേഷന്‍സ്, ടിക്കറ്റ് വെന്‍ഡിങ്, ഗാര്‍ഡനിങ്, ക്യാന്റീന്‍ ജോലികള്‍ എന്നിവയിലേയ്ക്കാണ് നിയമനം ലഭിക്കുക. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള തൊഴിലുകളാണ് ഓരോരുത്തര്‍ക്കും നല്‍കുക.