LiveTV

Live

Kerala

ബംഗ്‍ളൂരുവിലേക്ക് ബന്ദിപ്പൂര്‍ വനത്തിലൂടെ കോഴിക്കോട് നിന്നുള്ള രാത്രി സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി റദ്ദാക്കി

ബംഗ്‍ളൂരുവിലേക്ക് ബന്ദിപ്പൂര്‍ വനത്തിലൂടെ കോഴിക്കോട് നിന്നുള്ള രാത്രി സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി റദ്ദാക്കി
Summary
തിരുവനന്തപുരം-ആലപ്പുഴ -ബംഗ്ലുരു സ്കാനിയ ബസിന് വേണ്ടിയാണ് കോഴിക്കോട് നിന്നുള്ള സൂപ്പര്‍ ഡീലക്സ് ബസിന്റെ രാത്രി യാത്ര പാസ് റദ്ദാക്കിയത്

ബന്ദിപ്പൂര്‍ വനത്തിലൂടെ ബംഗ്ളൂരിവിലേക്ക് കോഴിക്കോട് നിന്നുള്ള ഏക രാത്രി സര്‍വ്വീസ് കെഎസ്ആര്‍ടിസി വീണ്ടും റദ്ദാക്കി. രാത്രി യാത്രാ നിരോധനം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മാത്രം മുത്തങ്ങയില്‍ എത്തുന്ന തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസിനായാണ് മലബാറിലെ യാത്രക്കാര്‍ക്ക് ഏരെ ഉപകാരപ്പെട്ടിരുന്ന സര്‍വ്വീസ് റദ്ദാക്കിയത്. സ്വകാര്യ ബസ് ലോബിയെ സഹായിക്കുകയാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ലക്ഷമെന്ന് ആരോപിച്ച് ജീവനക്കാരുടെ സംഘടനകളും രംഗത്ത് എത്തി. എന്നാല്‍ ഉയര്‍ന്ന ക്ലാസിലുള്ള യാത്രക്കാരെ ആകര്‍ഷിക്കാനാണ് നടപടിയെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.

തിരുവനന്തപുരം-ആലപ്പുഴ -ബംഗ്ലുരു സ്കാനിയ ബസിന് വേണ്ടിയാണ് കോഴിക്കോട് നിന്നുള്ള സൂപ്പര്‍ ഡീലക്സ് ബസിന്റെ രാത്രി യാത്ര പാസ് റദ്ദാക്കിയത്. ഇതോടെ കോഴിക്കോട് ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് പുലര്‍ച്ചെ ബംഗ്ളുരുവില്‍ എത്താനുള്ള സര്‍വ്വീസാണ് ഇല്ലതായത്. പകരം പെര്‍‌മിറ്റ് നല്‍കിയ തിരുവന്തപരുത്ത് നിന്നുള്ള സര്‍വ്വീസ് മലബാറിലെ യാത്രക്കാര്‍ക്ക് തീരെ ഉപകാര പ്രദമല്ല.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരും യാത്രക്കാരുടെ വാദത്തെ പിന്തുണയ്ക്കുന്നു. നല്ല വരുമാനം ലഭിച്ചിരുന്ന സര്‍വ്വീസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് ദുരൂഹമാണെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂണിയനുകളും ചൂണ്ടികാണിക്കുന്നു. മാത്രമല്ല വനത്തിന് സമീപ പ്രദേശത്തുള്ള ഉപകാരപ്പെടുന്ന രീതിയില്‍ പെര്‍മിറ്റ് നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടിയെന്നും ആക്ഷേപമുണ്ട്.