LiveTV

Live

Kerala

ഈ നാലുസെന്റില്‍ ഒരു കുടിലാണ് അഞ്ജുവിന്റെ സ്വപ്നം; പക്ഷേ...

ഈ നാലുസെന്റില്‍ ഒരു കുടിലാണ് അഞ്ജുവിന്റെ സ്വപ്നം; പക്ഷേ...
Summary
അഞ്ജുവും കുടുംബവും ഭൂ മാഫിയക്കാരെന്ന് റവന്യൂ വകുപ്പും രാഷ്ട്രീയക്കാരും

കടബാധ്യതയെ തുടര്‍ന്ന് എറണാകുളത്ത് നിന്ന് വീട് വിറ്റ് പാലക്കാട് ആലത്തൂരിനടുത്ത് നാല് സെന്റ് സ്ഥലം വാങ്ങിയ പത്തംഗ കുടുംബത്തിന് തലചാക്കാന്‍ ഒരു ഷെഡ് കെട്ടുന്നതിന് റവന്യൂ വകുപ്പും രാഷ്ട്രീയക്കാരും തടസ്സം. വയല്‍ നികത്തിയ ഭൂമിയാണ് ഇവര്‍ വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ഒരു കുടില്‍ കെട്ടാനുള്ള ശ്രമം തടഞ്ഞതോടെ ഈ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായിരിക്കുകയാണ്.