LiveTV

Live

Kerala

കൊച്ചി മെട്രോ യാഥാർഥ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം

കൊച്ചി മെട്രോ യാഥാർഥ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം
Summary
ഈ മാസം അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെ ട്രെയിന്‍ സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്

കൊച്ചി മെട്രോ ട്രെയിന്‍ യാത്ര യാഥാർഥ്യമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അന്തിമ സുരക്ഷാ പരിശോധന കൂടി കഴിഞ്ഞാല്‍ അവസാന ഘട്ട ട്രയല്‍ ഓട്ടം തുടങ്ങും. ഈ മാസം അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെ ട്രെയിന്‍ സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്.

കണ്‍ട്രോളിങ് റൂം, ടിക്കറ്റ് സംവിധാനം, അന്വേഷണ വിഭാഗം, സ്റ്റേഷന്‍ തുടങ്ങി എല്ലാം ട്രാക്കിലായിക്കഴിഞ്ഞു. നാളെ മുതല്‍ മൂന്ന് ദിവസമാണ് സുരക്ഷാ പരിശോധന. സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മെട്രോ ഓടിത്തുടങ്ങും. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ട സര്‍വീസ്. ഈ ദൂരത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്. 9 സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പരിശോധന പൂര്‍ത്തിയായാല്‍ 13 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി ട്രയല്‍ സര്‍വീസ് തുടങ്ങും. ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം, ഓപ്പറേഷന് കണ്‍ട്രോള്‍ സെന്ററിലെ സൌകര്യങ്ങള്‍ എന്നിവ പരിശോധിച്ചായിരിക്കും ഓട്ടത്തിന് അനുമതി നല്‍കുക.