LiveTV

Live

Kerala

ഇടതു ഭരണം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഐഎന്‍എല്‍

ഇടതു ഭരണം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഐഎന്‍എല്‍
Summary
എല്‍ഡിഎഫ് മുന്നണി പ്രവേശം സാധ്യമാവാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്നും നേതാക്കള്‍

കേരളത്തിലെ ഇടതു ഭരണം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ഐഎന്‍എല്‍ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശം. വിവാദ വിഷയങ്ങള്‍ ഭരണത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. എല്‍ഡിഎഫ് മുന്നണി പ്രവേശം സാധ്യമാവാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്നും നേതാക്കള്‍.

കാസര്‍കോട് നീലേശ്വരം നളന്ദ റിസോട്ടില്‍ നടക്കുന്ന ഐഎന്‍എല്‍ ദേശീയ എക്സിക്യൂട്ടീവിലാണ് കേരളത്തിലെ ഇടതു ഭരണത്തിനെതിരെ വിമര്‍ശം ഉയര്‍ന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ അടുത്തിടെ ഉണ്ടായ വിവാദ വിഷയങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു. ഏറെ കാലമായി ഇടതുപക്ഷത്തോടൊപ്പമുള്ള ഐഎന്‍എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.

ദേശീയ തലത്തില്‍ വിശാല മതേതര ചേരിരൂപപ്പെടണമെന്നും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഐക്യപ്പെടണമെന്നും എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. അഖിലേന്ത്യ പ്രസിഡണ്ട് പ്രൊ. മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു.