LiveTV

Live

Kerala

ഇന്ന് ലോക ശബ്ദ അവബോധ ദിനം

ഇന്ന് ലോക ശബ്ദ അവബോധ ദിനം
Summary
ഹോണ്‍ മുഴക്കാത്ത ദിനമായി ഈ ദിവസം ആചരിക്കാനാണ് സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് ആഹ്വാനം ‌ചെയ്തിരിക്കുന്നത്

ഇന്ന് ലോക ശബ്ദ അവബോധ ദിനം. ശബ്ദമലിനീകരണം മൂലമുള്ള ദൂഷ്യവശങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ദിനാചരണം. ഹോണ്‍ മുഴക്കാത്ത ദിനമായി ഈ ദിവസം ആചരിക്കാനാണ് സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് ആഹ്വാനം ‌ചെയ്തിരിക്കുന്നത്.

എണ്ണിയാലൊടുങ്ങാത്ത ശബ്ദങ്ങളാല്‍ മുഖരിതമാണ് നമ്മുടെ ചുറ്റുപാട്. എല്ലാം ചെന്ന് ചേരുന്നത് ചെവിയിലൂടെ നമ്മുടെ തലച്ചോറില്‍. ഫാക്ടറികള്‍‍, ലൌഡ് സ്പീക്കറുകള്‍ തുടങ്ങിയവ കൂടാതെ മൌബൈല്‍ പോലുള്ള ആധുനിക ഉപകരണങ്ങളും ശബ്ദമലിനീകരണത്തില്‍ പങ്കുവഹിക്കുന്നു. ഉറങ്ങുമ്പോള്‍ പോലും ഹെഡ്ഫോണ്‍ താഴെ വെക്കാതിരിക്കുമ്പോള്‍ തലച്ചോറിന് ജോലി ഭാരം കൂടുകയാണ്. റോഡില്‍ നിന്നുള്ള ശബ്ദങ്ങളില്‍ ഏറ്റവും പ്രധാനം വാഹനങ്ങളുടെ ഹോണാണ്. കേരളത്തിലെ റോഡുകളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണം കൊച്ചിയിലാണ്. 97 ഡെസിബെല്‍. തൃശൂരില്‍ 92 ഡെസിബെലും തിരുവനന്തപുരത്ത് 86 ഡെസിബെല്ലും. ഇന്ന് പരമാവധി ഹോണ്‍ മുഴക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.