LiveTV

Live

Kerala

ഡെങ്കിപ്പനി പടരുന്നു; നൂറോളം പേര്‍ ചികിത്സയില്‍

 ഡെങ്കിപ്പനി പടരുന്നു; നൂറോളം പേര്‍ ചികിത്സയില്‍
Summary
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 40ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 15പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സ്വകാര്യ ആശുപത്രികളിലും

എറണാകുളം പായിപ്ര പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. മൂവാറ്റു​പുഴ ജനറൽ ആശുപത്രി​യിലും മ​റ്റു സ്വകാര്യ ആശുപത്രി​കളിലുമായി ​നൂറോളം പേര്‍ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ 40ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 15പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സ്വകാര്യ ആശുപത്രികളിലും ആളുകള്‍ ചികിത്സയില്‍ കഴിയുകയാണ്. അതുകൊണ്ട് തന്നെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിനില്ല. പായിപ്ര പഞ്ചായത്തിലെ മുളവൂരില്‍ അഞ്ചാം വാര്‍ഡിലും 16ആം വാര്‍ഡിലുമാണ് കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മാസങ്ങള്‍ക്ക് മുന്പ് പഞ്ചായത്തില്‍ നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്നത്.

വീടുകള്‍ കയറിയിറങ്ങി ആരോഗ്യപ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കും. കൊതുകുകള്‍ പെരുകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഇതി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​രും വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നു​ള്ള സാഹച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും കൊ​തു​കു​ക​ൾ മു​ട്ട​യി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ പൂ​ർ​ണ​മാ​യും നശിപ്പിക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം മു​ന്ന​റ​യി​പ്പു ന​ൽ​കി.

കു​ടി​വെ​ള്ളം സൂ​ക്ഷി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ടാ​ങ്കു​ക​ളും ഭ​ദ്ര​മാ​യി അ​ട​ച്ചു​വ​യ്ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. പ​നി​യു​ണ്ടാ​യാ​ൽ സ്വ​യം ചി​കി​ത്സി​ക്കാ​തെ ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്നും ആ​രോ​ഗ്യ​ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.